
കുമരനെല്ലൂർ: 2009-ൽ തുടക്കം കുറിച്ച കുമരനെല്ലൂർ ഫുട്ബോൾ ട്രെയിനിങ് സെന്ററിന്റെ (കെ.എഫ്.ടി.സി) മൂന്നാമത് ബാച്ചിന്റെ ഉദ്ഘാടനവും ജേഴ്‌സി പ്രകാശനവും കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീമ നാസർ നിർവഹിച്ചു.
കപ്പൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. രാജീവ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കുമരനെല്ലൂർ ഹയർ സെക്കന്ററി സ്കൂളിന്റെയും പ്രദേശത്തെ വിവിധ ക്ലബ്ബുകളുടെയും മേൽനോട്ടത്തിൽ സംഘടിപ്പിക്കുന്ന ക്യാമ്പിൽ തെരഞ്ഞെടുത്ത 13 വയസ്സിന് താഴെയുള്ള 40 കുട്ടികൾക്ക് സൗജന്യമായാണ് പരിശീലനം നൽകുന്നത്.
ചടങ്ങിൽ കപ്പൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അലി കുമരനെല്ലൂർ, കെ. നൂറുൽ അമീൻ, കെ.എഫ്.ടി.സി പ്രസിഡന്റ് കെ. മുസ്തഫ, അച്ചുതൻകുട്ടി, ടി. ഖാലിദ്, ഷംസുദ്ധീൻ, സി. അബ്ദു നാസർ, പി.ടി. റഷീദ്, ഡോ. വി.കെ. അസീസ്, എം.വി. ഫസൽ, കെ.കെ. ഷമീർ, റാസിക്, ബിനീഷ്, കൃഷ്ണപ്രകാശ് എന്നിവർ പങ്കെടുത്തു.കോച്ചുമാരായ എൻ.വി. യഹ്‌യ, എം. അർജുൻ, പി.ടി. അഷ്‌റഫ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകുന്നു.