'വെളിച്ചമാകട്ടെ വെങ്കര': പട്ടിത്തറ പഞ്ചായത്ത് എട്ടാം വാർഡിൽ സമഗ്ര വികസന പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു

പട്ടിത്തറ ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡായ വെങ്കരയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് വാർഡ് മെമ്പർ അസ്മ ജമാൽ ആവിഷ്കരിച്ച " വെളിച്ചമാകട്ടെ വെങ്കര" പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു. പഞ്ചായത്തിലെ ഉമ്മൻ ചാണ്ടി സ്മാരക ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശി രേഖയും വൈസ് പ്രസിഡന്റ് പി.വി. ഷാജഹാനും ചേർന്ന് ലോഗോ പ്രകാശനം നിർവ്വഹിച്ചു.

വിദ്യാഭ്യാസം, ആരോഗ്യം, സ്ത്രീസൗഹൃദ സേവനങ്ങൾ, പരിസ്ഥിതി സംരക്ഷണം തുടങ്ങി വിവിധ മേഖലകളിൽ വെങ്കരയെ ഒരു മാതൃകാ വാർഡാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.ഇതിന്റെ ഭാഗമായി വാർഡിലെ ഓരോ കുടുംബത്തിന്റെയും ആവശ്യങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനായുള്ള ഡിജിറ്റൽ സർവ്വേ ഉടൻ ആരംഭിക്കുമെന്ന് മെമ്പർ അസ്മ ജമാൽ അറിയിച്ചു.

ചടങ്ങിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് പി. ബാലൻ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ കെ. വിനോദ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ റസിയ അബൂബക്കർ, വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ രാധ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ മറിയം ഹനീഫ, ബഷീർ, മൈമൂന, സുബീഷ് , ബിന്ദു, സനിത എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ
Thrithala News

കോൺടാക്റ്റ് ഫോം