സരസ് മേളയില്‍ തിളങ്ങി തൃത്താല ബഡ്സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍; ഉല്‍പ്പന്നങ്ങളുമായി 'ഇതള്‍' സ്റ്റാള്‍

ദേശീയ സരസ് മേളയിലെ വിപണന സ്റ്റാളുകളില്‍ കുടുംബശ്രീ സംരംഭകര്‍ക്കൊപ്പം തൃത്താല ഗ്രാമപഞ്ചായത്തിലെ ബഡ്സ് റിഹാബിലിറ്റേഷന്‍ സെന്ററിലെ വിദ്യാര്‍ത്ഥികളുടെ ഉൽപ്പന്നങ്ങളും ശ്രദ്ധേയമാകുന്നു. സര്‍ക്കാരിന്റെ 'ഇതള്‍' എന്ന ബ്രാന്‍ഡിലുള്ള ഉല്‍പ്പന്നങ്ങളുമായാണ് ഇവര്‍ മേളയ്‌ക്കെത്തിയത്. സ്റ്റാളിലെത്തുന്നവരുടെ ചോദ്യങ്ങള്‍ക്ക് പുഞ്ചിരിയോടെ മറുപടി നല്‍കുന്ന ജസീന എന്ന വിദ്യാര്‍ത്ഥിനിയുടെ കലാവിരുതാണ് ഇവിടെ പ്രധാന ആകര്‍ഷണം.

സരസ് മേളയിലെ 'ആദരസന്ധ്യ'യില്‍ വിശിഷ്ട അതിഥികള്‍ക്ക് ഉപഹാരമായി നല്‍കുന്ന കഥകളി രൂപം പതിപ്പിച്ച 90 നെറ്റിപ്പട്ടങ്ങളാണ് ജസീനയും സഹപാഠികളും ചേര്‍ന്ന് നിര്‍മ്മിച്ചത്. ഇവയ്ക്കു പുറമെ സെന്ററിലെ നാല്‍പ്പതോളം വിദ്യാര്‍ഥികൾ നിര്‍മ്മിച്ച നോട്ട് ബുക്കുകള്‍, സോപ്പ്, ഹാന്‍ഡ് വാഷ്, വിവിധ ലോഷനുകള്‍, പൂരപ്പൊടി, ഉപ്പിലിട്ട വിഭവങ്ങള്‍ എന്നിവയും സ്റ്റാളില്‍ വില്‍പനയ്ക്കുണ്ട്.

വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ കണ്ടെത്തി അവരെ സ്വയംപര്യാപ്തതയിലേക്ക് ഉയര്‍ത്തുന്ന സര്‍ക്കാര്‍ ഇടപെടലിന്റെ മികച്ച മാതൃകയാവുകയാണ് ഈ സംരംഭം. ഖാദി ബോര്‍ഡുമായി സഹകരിച്ച് ജില്ലാ പഞ്ചായത്ത് നല്‍കിയ നാല് ചര്‍ക്കകള്‍ സെന്ററിലെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമാണെന്ന് അധ്യാപിക ഇന്ദു പറഞ്ഞു. വൈകല്യങ്ങളെ അതിജീവിച്ച് മുന്നേറുന്നതിനായി ഇവര്‍ക്ക് ബാന്‍ഡ് മേളത്തിലും പ്രത്യേക പരിശീലനം നല്‍കിവരുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ
Thrithala News

കോൺടാക്റ്റ് ഫോം