
വെള്ളാളൂർ: കൈൻ്റ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ 2026 ജനുവരി 4-ന് വെള്ളാളൂരിൽ സംഘടിപ്പിച്ച ഭക്ഷണ കിറ്റ് വിതരണ പരിപാടി വാർഡ് മെമ്പർ ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. വെള്ളാളൂർ സ്കൂളിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് അംഗം ലത്തീഫിന് ഭക്ഷണ കിറ്റ് കൈമാറിയാണ് ഉദ്ഘാടനം നിർവഹിച്ചത്.
MK മുസ്തഫ അധ്യക്ഷത വഹിച്ചു. സമൂഹത്തിലെ അത്യന്തം അർഹരായ കുടുംബങ്ങൾക്ക് ആശ്വാസവും കരുതലുമാകുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിച്ചതെന്ന് സംഘാടകർ അറിയിച്ചു.
ചടങ്ങിൽ അച്ചുതൻ കുട്ടി മാഷ്, അനസ് കെ.കെ, കെ.വി. ഉണ്ണി ഹാജി, മെമ്പർ ദീപ, ഉഷാ വാസു എന്നിവർ ആശംസകൾ അർപ്പിച്ചു. പരിപാടിയുടെ വിജയത്തിനായി ആത്മാർഥമായി സഹകരിച്ച ട്രസ്റ്റ് അംഗങ്ങളായ ഷാബി, സലാം വെള്ളാളൂർ, നിസാർ, റഫീഖ് എന്നിവർ സജീവമായി പങ്കെടുത്തു.
അർഹരായവരെ കണ്ടെത്തി അവരുടെ വീടുകളിലെത്തി ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തതാണ് പരിപാടിയുടെ പ്രത്യേകത. നൗഫൽ നന്ദി രേഖപ്പെടുത്തി.