'റോപ്പ് എസ്കേപ്പ്' എന്ന മായാജാല വിദ്യയിൽ വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് അംഗീകാരം നേടി പടിഞ്ഞാറഞ്ഞാടി കരിമ്പനക്കുന്ന് സ്വദേശി വാക്കേല വളപ്പിൽ അബ്ദുൽ റസാക്ക് ശ്രദ്ധേയനായിരിക്കുകയാണ്.
മെന്റലിസം, ഹിപ്നോട്ടിസം, കൗൺസിലിംഗ് എന്നീ മേഖലകളിൽ വർഷങ്ങളായി ഗവേഷണം നടത്തുകയും പരിശീലനം നൽകുകയും ചെയ്യുന്ന വ്യക്തിയാണ് അബ്ദുൽ റസാക്ക്. മായാജാലവും മനശ്ശാസ്ത്രവും സംയോജിപ്പിച്ച അദ്ദേഹത്തിന്റെ പ്രകടനങ്ങൾ ദേശീയ–അന്താരാഷ്ട്ര തലങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.
ഇന്നലെ കോഴിക്കോട് പാത്മിയ ഹിപ്നോസിസ് & മെന്റലിസം ഇന്റർനാഷണൽ അക്കാദമി സംഘടിപ്പിച്ച ചടങ്ങിൽ, പ്രശസ്ത മജീഷ്യൻ ആർ. കെ. മലയത്ത് അദ്ദേഹത്തിന് പുരസ്കാരം സമ്മാനിച്ചു. പ്രിയ ഗുരു ശരീഫ് മാസ്റ്ററുടെ സാന്നിധ്യത്തിലായിരുന്നു അവാർഡ് വിതരണം.
