കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ; തൃത്താല ഉപജില്ല സമ്മേളനം സമാപിച്ചു


കൂറ്റനാട്: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്) തൃത്താല ഉപജില്ല സമ്മേളനം ഇന്നലെ മേഴത്തൂർ നുജൂം റസ്റ്റോറന്റ് ഹാളിൽ നടന്നു. ഉപജില്ല പ്രസിഡന്റ് കെ.സി. അബ്ദുസമദ് അധ്യക്ഷത വഹിച്ചു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് അംഗം യു.ടി. താഹിർ സമ്മേളനം ഉദ്ഘാടനം ചെയ്തു.

സമ്മേളനത്തിൽ തൃത്താല മണ്ഡലത്തിൽ നടന്ന കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച അധ്യാപകരായ കെ. നൂറുൽ അമീൻ മാസ്റ്റർ, അസ്മ ജമാൽ എന്നിവരെ ആദരിച്ചു. കെ.എ.ടി.എഫ് ജില്ലാ സീനിയർ വൈസ് പ്രസിഡന്റ് എം.ടി.എ. നാസർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് കരീം മുട്ടുപാറ മുഖ്യാതിഥിയായി.

സൈതാലി മാസ്റ്റർ, സൽമാൻ കൂടമംഗലം, ഡോ. സലീന, ഹസ്സൻ മാസ്റ്റർ, മുജീബ് മാസ്റ്റർ, അബ്ദുൽകരീം, എ. ശിഹാബ്, അഫ്സ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഉപജില്ല സെക്രട്ടറി എം. ആരിഫ് സ്വാഗതവും ടി.വി. അബൂബക്കർ നന്ദിയും പറഞ്ഞു.

തുടർന്ന് നടന്ന കൗൺസിൽ യോഗത്തിൽ പുതിയ ഉപജില്ല ഭാരവാഹികളെ തിരഞ്ഞെടുത്തു. ടി.വി. അബൂബക്കർ മല പ്രസിഡന്റായും എം. ആരിഫ് പെരിങ്ങോട് ജനറൽ സെക്രട്ടറിയായും കെ.പി. മുഹമ്മദ് റമീസ് കാഞ്ഞിരത്താണി ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ
Thrithala News

കോൺടാക്റ്റ് ഫോം