കുടുംബശ്രീ ദേശീയ സരസ് മേള: മീഡിയ സെന്റർ ഉദ്ഘാടനം ചെയ്തു


പാലക്കാട്: കുടുംബശ്രീ ദേശീയ സരസ് മേളയോടനുബന്ധിച്ച് പ്രധാന പവിലിയനിൽ മീഡിയ സെന്റർ പ്രവർത്തനം ആരംഭിച്ചു. തദ്ദേശ സ്വയംഭരണ, എക്സൈസ്, പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എം. ബി. രാജേഷ് മീഡിയ സെന്റർ ഉദ്ഘാടനം ചെയ്തു.

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ, കുടുംബശ്രീ പബ്ലിക് റിലേഷൻസ് ഓഫീസർ ഡോ. അഞ്ചൽ കൃഷ്ണകുമാർ, ജില്ലാ മിഷൻ കോർഡിനേറ്റർ പി. ഉണ്ണിക്കൃഷ്ണൻ, കുടുംബശ്രീ പബ്ലിക് റിലേഷൻസ് വിഭാഗം എഡിറ്റോറിയൽ അസിസ്റ്റന്റ് ആശ എസ്. പണിക്കർ, കമ്മ്യൂണിക്കേഷൻ സ്പെഷ്യലിസ്റ്റ് ചൈതന്യ ജി., മീഡിയ ഇന്റേൺ തനുജ എം. ആർ., മീഡിയ കമ്മിറ്റി അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

1 അഭിപ്രായങ്ങള്‍

  1. കേന്ദ്ര സർക്കാരിന്റെ സഹകരണത്തോടെയും, സഹായത്തോടെയും നടക്കുന്ന ഈ പരിപാടിയുടെ ഉത്ഘാടനത്തിന് കേന്ദ്ര സർക്കാർ പ്രതിനിധികൾ ക്ഷെണിതാക്കൾ ആയിരുന്നോ എന്ന കാര്യം സംസ്ഥാന സർക്കാർ വ്യക്തമാക്കണം!!!

    മറുപടിഇല്ലാതാക്കൂ
വളരെ പുതിയ വളരെ പഴയ
Thrithala News

കോൺടാക്റ്റ് ഫോം