ചാലിശ്ശേരിയിൽ തെരുവ് നായ ആക്രമണം; പ്രഭാത സവാരിക്കിടെ മധ്യവയസ്കന് കടിയേറ്റു


ചാലിശ്ശേരി മുക്കിലപീടകയിൽ പ്രഭാത സവാരിക്കിടെ മധ്യവയസ്കനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു. ഇടയത്ത് വളപ്പിൽ മജീദ് (57) നാണ് ആക്രമണത്തിൽ പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാവിലെ ആറുമണിയോടെ നടക്കാനിറങ്ങിയപ്പോഴാണ് അക്രമകാരികളായ നായക്കൂട്ടം മജീദിന്റെ കാലിന്റെ തൊടയിൽ കടിച്ചത്.

ആക്രമണത്തിന് പിന്നാലെ മജീദിനെ ഉടൻ തന്നെ ചാലിശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയും തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി തുടർചികിത്സ നൽകുകയും ചെയ്തു.

പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ, രാവിലെ സ്കൂളിലേക്കും മദ്രസകളിലേക്കും പോകുന്ന കുട്ടികളും കാൽനട യാത്രക്കാരും വലിയ ഭീഷണിയിലാണ്. തെരുവ് നായ ആക്രമണങ്ങൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

അതേസമയം, തെരുവ് നായ പ്രശ്നവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിൽ ബുധനാഴ്ച മൃഗസ്നേഹികൾക്കെതിരെ രൂക്ഷ വിമർശനം നടത്തുകയും ചെയ്തിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ
Thrithala News

കോൺടാക്റ്റ് ഫോം