കൂറ്റനാട്: ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

 


കൂറ്റനാട് വലിയ പള്ളിക്ക് സമീപം ഇന്നലെ രാത്രി 10 മണിയോടെയുണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. കൂറ്റനാട് സ്വദേശി നൊട്ടത്തുവളപ്പിൽ പ്രതീഷ് പരമേശ്വരൻ (34) ആണ് മരിച്ചത്. രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രതീഷിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.പരേതനായ പരമേശ്വരന്റെ മകനാണ്. അമ്മ: പ്രേമവതി. സഹോദരിമാർ: പ്രസീദ, പ്രജീഷ, പ്രഭിത.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ
Thrithala News

കോൺടാക്റ്റ് ഫോം