
തൃത്താല ചാലിശ്ശേരിയില്‍ നാളെ ഔദ്യോഗികമായി തുടക്കമാകുന്ന കുടുംബശ്രീ ദേശീയ സരസ് മേളയ്ക്ക് മുന്നോടിയായി തൃത്താല മണ്ഡലത്തിലെ തദ്ദേശ ജനപ്രതിനിധികളുടെ സംഗമം സംഘടിപ്പിച്ചു. മുലയംപറമ്പ് മൈതാനിയില്‍ സംഘടിപ്പിക്കുന്ന മേളയിലെ തദ്ദേശ സംഗമത്തിന്റെ ഉദ്ഘാടനം ഇന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ്, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിര്‍വഹിച്ചു. തൃത്താല മണ്ഡലത്തില്‍ ആദ്യമായി നടക്കുന്ന സരസ് മേളയില്‍ ജനപ്രതിനിധികളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്തംഗം സുധീഷ് കുമാര്‍ അധ്യക്ഷനായ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം സുനില്‍ കുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഡോ. ടി.വിനിഷ, കെ.പി. വിബിലേഷ്, കെ. ശശിരേഖ, പി.എന്‍. അംബിക, റംല വീരാന്‍ കുട്ടി, അഡ്വ. നിഷ വിജയകുമാര്‍, ജയന്തി വിജയകുമാര്‍, തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷക്കീന അക്ബര്‍, നവകേരളം കോര്‍ഡിനേറ്റര്‍ പി. സെയ്തലവി, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി. ഉണ്ണിക്കൃഷ്ണന്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.