റോഡ് നവീകരണം; പട്ടാമ്പിയിൽ ഇന്ന് ഗതാഗത നിയന്ത്രണം

നിള ഹോസ്പിറ്റല്‍ - ഷൊര്‍ണൂര്‍ ഐ പി ടി റോഡില്‍ മേലേ പട്ടാമ്പി മുതല്‍ ഗുരുവായൂര്‍ റോഡ് വരെ പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ജനുവരി 14 ന് രാവിലെ അഞ്ച് വരെ ഗതാഗതം നിരോധിച്ചു. പെരിന്തല്‍മണ്ണ ഭാഗത്ത് നിന്നും ഗുരുവായൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ തൃത്താല കൊപ്പത്ത് നിന്നും തിരിഞ്ഞ് കൊടുമുണ്ടവഴി പട്ടാമ്പി ഗുരുവായൂര്‍ റോഡ് ജങ്ഷനില്‍ എത്തി പോകേണ്ടതാണ്.

പാലക്കാട് ഭാഗത്ത് നിന്നും ഗുരുവായൂരിലേക്ക് പോകുന്ന വാഹനങ്ങള്‍ കുളപ്പുള്ളിയില്‍ നിന്നും തിരിഞ്ഞ് ഷൊര്‍ണൂര്‍ ആറങ്ങോട്ടുകര വഴി പോകേണ്ടതാണ്. ചെര്‍പ്പുളശ്ശേരി ഭാഗത്ത് നിന്നും ഗുരുവായൂരിലേക്ക് പോകേണ്ട വാഹനങ്ങള്‍ നെല്ലായ കൃഷ്ണപ്പടി വഴി ഷൊര്‍ണൂരില്‍ എത്തി ആറങ്ങോട്ടുകര വഴി യാത്ര തുടരേണ്ടതാണ്.

പള്ളിപ്പുറം ഭാഗത്ത് നിന്നും പാലക്കാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ മുതുതല ജങ്ഷനില്‍ നിന്നും ശങ്കരമംഗലം വഴി മേലേ പട്ടാമ്പി ജംഗ്ഷനില്‍ എത്തി പോകേണ്ടതാണ്. പെരിന്തല്‍മണ്ണ ഭാഗത്ത് നിന്നും പാലക്കാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ മേലേ പട്ടാമ്പി ജങ്ഷന്‍ വഴി യാത്ര തുടരണമെന്നും കേരള റോഡ് ഫണ്ട് ബോര്‍ഡ് (കെ ആര്‍ എഫ് ബി) എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ
Thrithala News

കോൺടാക്റ്റ് ഫോം