തൃത്താല മണ്ഡലത്തിൽ 365.25 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനത്തിനൊരുങ്ങുന്നു


തൃത്താല മണ്ഡലത്തിൽ 365.25 കോടി രൂപ ചെലവഴിച്ചുള്ള വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നതിനൊരുങ്ങുന്നതായി തദ്ദേശ സ്വയംഭരണ, എക്‌സൈസ്, പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. ആകെ 171 പദ്ധതികളിൽ നിർമാണം പൂർത്തീകരിച്ച 155 പദ്ധതികളുടെ ഉദ്ഘാടനവും 16 പദ്ധതികളുടെ നിർമാണോദ്ഘാടനവും ജനുവരി 16 മുതൽ ഫെബ്രുവരി 24 വരെ വിവിധ ഘട്ടങ്ങളിലായി നടക്കും.

മണ്ഡലത്തിലെ പത്ത് സ്കൂൾ കെട്ടിടങ്ങൾ ഉൾപ്പെടെ 35 പദ്ധതികൾ, 65 എം.എൽ.എ ഫണ്ട് റോഡുകൾ, മുഖ്യമന്ത്രിയുടെ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 55 റോഡുകൾ, ആറ് പി.ഡബ്ല്യു.ഡി റോഡുകൾ, തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴിലുള്ള രണ്ട് റോഡുകൾ എന്നിവയാണ് ഉദ്ഘാടനം ചെയ്യപ്പെടുന്ന പ്രധാന പദ്ധതികൾ. അടിസ്ഥാന സൗകര്യ വികസനത്തിന് മുൻഗണന നൽകിയാണ് പദ്ധതികൾ നടപ്പാക്കിയതെന്ന് മന്ത്രി പറഞ്ഞു.

കഴിഞ്ഞ അഞ്ചുവർഷ കാലയളവിൽ തൃത്താല മണ്ഡലത്തിൽ 984.90 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് യാഥാർത്ഥ്യമാക്കിയതെന്നും മന്ത്രി വ്യക്തമാക്കി. മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് നടപ്പാക്കിയ ‘സുസ്ഥിര തൃത്താല’ പദ്ധതി ജലസംരക്ഷണ രംഗത്ത് ലോകത്തിന് മുന്നിൽ മാതൃകയായി മാറിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഉദ്ഘാടനത്തിനൊരുങ്ങുന്ന കൂറ്റനാട് ടൗൺ നവീകരണ പദ്ധതി പൂർത്തിയാകുന്നതോടെ പ്രദേശത്തിന്റെ വ്യാപാര-ഗതാഗത സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുമെന്നും മന്ത്രി പറഞ്ഞു.

1 അഭിപ്രായങ്ങള്‍

  1. ഏതെല്ലാം ആണ് മേൽപറഞ്ഞ
    റോഡ് കൾ?
    അതുപോലെ നന്നാക്കിയ സ്കൂളുകൾ ഏതെല്ലാം ആണ്?

    മറുപടിഇല്ലാതാക്കൂ
വളരെ പുതിയ വളരെ പഴയ
Thrithala News

കോൺടാക്റ്റ് ഫോം