പാലക്കാട് പട്ടാമ്പിയിൽ യാത്രയ്ക്കിടെ ഇതര സംസ്ഥാന തൊഴിലാളി ട്രെയിനിൽ നിന്ന് വീണു. പള്ളിപ്പുറം–പട്ടാമ്പി റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ ഉരുളാൻപടി എന്ന സ്ഥലത്തുവെച്ചാണ് അപകടം ഉണ്ടായത്.
പരിക്കേറ്റ യുവാവിനെ ട്രോമ കെയർ പ്രവർത്തകരുടെ നേതൃത്വത്തിൽ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് ഗുരുതരാവസ്ഥയെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. തലക്ക് ഗുരുതരമായി പരിക്കേറ്റതിനാൽ യുവാവിന് സംസാരിക്കാൻ കഴിയുന്നില്ല.
ഐഡി കാർഡ് ഉൾപ്പെടെ വ്യക്തി വിവരങ്ങൾ ഒന്നും ലഭിക്കാത്തതിനാൽ ഇയാളെ തിരിച്ചറിയാനോ കുടുംബത്തെ വിവരമറിയിക്കാനോ കഴിഞ്ഞിട്ടില്ല. അപകടസമയത്ത് യുവാവ് മദ്യപിച്ച നിലയിലായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
