ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം റംല വീരാൻകുട്ടിക്ക്


ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പട്ടിശ്ശേരി പട്ടിശേരി വാർഡ് മെമ്പർ റംല വീരാൻ കുട്ടിക്ക് നൽകാൻ ചാലിശ്ശേരി കോൺഗ്രസ്‌ മണ്ഡലം പ്രസിഡണ്ട് ഉമ്മർ മൗലവിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. 

ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തിൽ വിജയിച്ചതും റംല വിരൽ കുട്ടിയാണ്. എതിർ സിപിഎം സ്ഥാനാർത്ഥിയായ റുക്കിയ യൂസഫിനെതിരെ 407 വോട്ടുകൾക്കാണ് റംല വീരാൻ കുട്ടി വിജയിച്ചത്. പ്രസിഡന്റ് സ്ഥാനം സംവരണത്തിൽ ഏർപ്പെട്ട ചാലിശ്ശേരി പഞ്ചായത്തിൽ മൂന്നുവർഷം വാർഡ് മെമ്പറായ പരിചയ സമ്പന്നതയും റംല വീരകുട്ടിക്ക് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പ്രതിമ പരിഗണനയ്ക്ക് കാരണമായി.

ചാലിശ്ശേരി ഗ്രാമപഞ്ചായത്തിൽ ആകെ 17 സീറ്റുകളിൽ യുഡിഎഫിന് ഒമ്പതും എൽഡിഎഫിന് 8 സീറ്റുകൾ വീതമാണ് ലഭിച്ചിട്ടുള്ളത്. കഴിഞ്ഞ യുഡിഎഫ് ഭരണസമിതി ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയുടെ പിന്തുണയിലാണ് ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് ഭരിച്ചിരുന്നത്. പ്രസ്തുത തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ നേടി യുഡിഎഫ് ഒറ്റയ്ക്ക് ഭരണം നിലനിർത്തുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം