
പാലക്കാട് ജില്ലാ പഞ്ചായത്ത് യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡറായി ടി.കെ സുനിൽകുമാറിനെ തിരഞ്ഞെടുത്തു. പാലക്കാട് ഡിസിസി പ്രസിഡന്റ് തങ്കപ്പൻ അധ്യക്ഷത വഹിച്ച യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിലാണ് തീരുമാനം. പാലക്കാട് ജില്ലാ പഞ്ചായത്ത് കപ്പൂർ ഡിവിഷൻ അംഗമായ ടി. കെ സുനിൽകുമാർ ചാലിശ്ശേരി മെയിൻ റോഡ് സ്വദേശിയാണ്.
ആകെ 31 ഡിവിഷനുകളിലുള്ള പാലക്കാട് ജില്ല പഞ്ചായത്തിൽ എൽഡിഎഫ് 19 സീറ്റുകളിലും യുഡിഎഫ് 12 സീറ്റുകളിലുമാണ് വിജയിച്ചിട്ടുള്ളത്. പാലക്കാട് ജില്ലയിൽ ഗ്രാമപഞ്ചായത്തുകളിൽ വലിയതോതിൽ യുഡിഎഫ് മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചെങ്കിലും ജില്ലാ പഞ്ചായത്തിൽ കാര്യമായ ചലനം ഉണ്ടാക്കാൻ സാധിച്ചിട്ടില്ല.
മുൻ ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും നിലവിൽ തൃത്താല യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി ചെയർമാൻ കൂടിയാണ് ടി കെ സുനിൽകുമാർ. സിപിഎമ്മിന്റെ തൃത്താലയിലെ സമുന്ന സിപിഎം നേതാവായ പി എം മോഹനനെ കപ്പൂർ ഡിവിഷനിൽ നിന്ന് പരാജയപ്പെടുത്തിയാണ് ടി കെ സുനിൽകുമാർ വിജയിച്ചത്.