തൃത്താല ഗ്രാമപഞ്ചായത്ത് യു.ഡി.എഫ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി തൃത്താല പതിനേഴാം വാർഡ് മെമ്പർ ജയന്തിയെ കോൺഗ്രസ് തീരുമാനിച്ചു എന്ന രൂപത്തിൽ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും ചില ഓൺലൈൻ മാധ്യമങ്ങളിലും പ്രചരിച്ച വാർത്ത തെറ്റാണെന്ന് കോൺഗ്രസ് തൃത്താല മണ്ഡലം പ്രസിഡന്റ് എം മണികണ്ഠൻ തൃത്താല ന്യൂസിനോട് പറഞ്ഞു.
നിലവിൽ ആരെയും പ്രസിഡന്റ് സ്ഥാനാർത്ഥിയായി തീരുമാനിച്ചിട്ടി. നാളെ നടക്കുന്ന പാർലമെന്ററി യോഗത്തിലാണ് പ്രസിഡണ്ട് സ്ഥാനാർത്ഥിയെ തീരുമാനിക്കുകയെന്നും നിലവിൽ പ്രചരിക്കുന്ന വാർത്തയുമായി കോൺഗ്രസ് പാർട്ടിക്ക് യാതൊരുവിധ ബന്ധമില്ലെന്നും എം മണികണ്ഠൻ കൂട്ടിച്ചേർത്തു.
ബോധപൂർവ്വം തെറ്റിദ്ധാരണ സൃഷ്ടിക്കാനാണ് ഇത്തരം വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും മാധ്യമങ്ങൾക്കും അയച്ചതെന്നും ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
