കപ്പൂരിൽ വൈദ്യുതിക്കമ്പിയിൽ നിന്ന് ഷോക്കേറ്റ് മരണം – ചന്ദ്രന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി എം.ബി രാജേഷ്


കപ്പൂരിൽ പൊട്ടിവീണ വൈദ്യുതിക്കമ്പിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച കപ്പൂർ സ്വദേശി, അന്തിമഹാകാളൻകാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ചാത്തംപൊന്നത്ത് കോരൻ മകൻ ചന്ദ്രൻ (53)യുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു.

ചന്ദ്രന്റെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി മന്ത്രി എം.ബി. രാജേഷ് കപ്പൂരിലെ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു. ഭാര്യയും പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയും മാത്രമുള്ള കുടുംബത്തിന്റെ ദയനീയാവസ്ഥ കണക്കിലെടുത്താണ് നഷ്ടപരിഹാര തീരുമാനം കൈക്കൊണ്ടത്.

നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് മന്ത്രി എം.ബി. രാജേഷ് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിയുമായി നടത്തിയ ചർച്ചകളുടെ തുടർന്നാണ് കുടുംബത്തിന് 10 ലക്ഷം രൂപ അനുവദിക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി കൃഷ്ണൻകുട്ടി അറിയിച്ചു. ആവശ്യമായ നടപടികൾ ഉടൻ പൂർത്തിയാക്കി തുക കൈമാറുമെന്നും അധികൃതർ വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ
Thrithala News

കോൺടാക്റ്റ് ഫോം