സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിലവിലുണ്ടായിരുന്ന ഞായറാഴ്ച ലോക്ഡൗണും രാത്രി കര്‍ഫ്യുവും അടക്കമുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലായിരുന്നു നിര്‍ണ്ണായക തീരുമാനങ്ങളുണ്ടായത്.
ഇളവുകള്‍ പ്രകാരം നാളെ മുതല്‍ സംസ്ഥാനത്ത് രാത്രി കര്‍ഫ്യൂ ഉണ്ടായേക്കില്ല. കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേർന്ന ആരോഗ്യ വിദഗ്ദരുടെ യോഗത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാമെന്ന് നിർദേശമുണ്ടായിരുന്നു.
ഇതുസംബന്ധിച്ച് അവലോകന യോഗത്തില്‍ തീരുമാനമുണ്ടാകുമെന്ന് നേരത്തെ അറിയിച്ചിരുന്നു. വെെകിട്ട് ആറുമണിക്ക് വാർത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇളവുകള്‍ പ്രഖ്യാപിക്കും.
Tags
സംസ്ഥാനം
