സ്വാതന്ത്ര്യ സമര സേനാനിയും സോഷ്യലിസ്റ്റു നേതാവും മുൻ തൃത്താല എംഎൽഎ (മദ്രാസ് അസംബ്ലി ) യുമായിരുന്ന ഡോ. കെബി മേനോൻ അനുസ്മരണ ദിനം

kb menon


സ്വാതന്ത്ര്യ സമര സേനാനിയും സോഷ്യലിസ്റ്റു നേതാവും മുൻ തൃത്താല എംഎൽഎ (മദ്രാസ് അസംബ്ലി ) യുമായിരുന്ന ഡോ. കെബി മേനോൻ അനുസ്മരണ ദിനം 

ലോകത്തിലെ ഒന്നാം തരം സർവ്വകലാശാലകളിൽ ഒന്നിൽ അധ്യാപകനായി ജോലി ചെയ്യുമ്പോഴാണ് , ആ ജോലി രാജിവെച്ച് ഡോ കെബി മേനോൻ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ സജീവമാകുന്നത്.കോൺഗ്രസായിരുന്നു അദ്ദേഹം . കോൺഗ്രസിലെസോഷ്യലിസ്റ്റ് . വിപ്ലവം , അതായതു മാറ്റമായിരുന്നു ആ മനസു നിറയെ . ക്വിറ്റ് ഇന്ത്യ സമരം കൊടുമ്പിരി കൊണ്ടിരിക്കുന്ന കാലം. ബ്രിട്ടീഷുകാരെ ഇന്ത്യയിൽ നിന്നും ഓടിക്കുവാൻ മേനോൻെറ നേതൃത്വത്തിൽ പദ്ധതി തയ്യാറാക്കപ്പെട്ടു. അതായിരുന്നു കിഴിരൂർ സംഭവം.

കിഴിരൂർ ബോംബ് കേസിൽ കെബി മേനോൻ 10 വർഷത്തെക്കു  ജയിലിലടക്കപ്പെട്ടു.പിന്നെ ജയിൽ വാസം .സ്വാതന്ത്ര്യനന്തരം സോഷ്യലിസ്റ്റു പാർട്ടിയുടെ നേതാവ് .1952 ൽ  മദ്രാസ് അസംബ്ലിയിലേക്കു തൃത്താലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. 57 ൽ വടകരയിൽ നിന്നും പാർലമെൻറിലും അദ്ദേഹത്തിൻെറ ശബ്ദം മുഴങ്ങി.തൃത്താല ഹൈസ്ക്കൂൾ സ്ഥാപിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.പിന്നീടുളള കാലം അദ്ദേഹത്തിൻെറ വീട് , ആ വിദ്യാലയമായിരുന്നു. അവിടത്തെ ഒരു ചെറിയ മുറിയിൽ ആരോടും പരിഭവങ്ങളോ പരാതികളോ പങ്കുവെക്കാതെ അദ്ദേഹം ജീവിച്ചു.....

1967 സെപ്തംബർ 6 ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ സാധാരണ വാർഡിൽ കിടന്നു അന്ത്യശ്വാസം വലിക്കുമ്പോഴും ആ മനുഷ്യനു ആകെയുണ്ടായിരുന്ന സമ്പാദ്യം അദ്ദേഹത്തിൻെറ ചിന്തകൾ മാത്രമായിരുന്നു.ഡോ കെബി മേനോൻ അന്ത്യ വിശ്രമം കൊളളുന്നതും അദ്ദേഹം സ്ഥാപിച്ച തൃത്താല ഹൈസ്ക്കൂൾ ( ഇപ്പോഴത്തെ ഡോ കെബി മേനോൻ ഹയർ സെക്കണ്ടറി സ്കൂൾ )അങ്കണത്തിൽ തന്നെയാണ് .

തൃത്താലയിലെ ആദ്യത്തെ നിയമസഭാ സാമാജികനായിരുന്ന മേനോൻ വിടവാങ്ങിയിട്ട് 54 വർഷമാകുന്നു. ഇനിയെങ്കിലും ആ മഹാത്മാവിൻെറ ചരിത്രം പുതിയ തലമുറക്കു പറഞ്ഞു കൊടുക്കുവാൻ തയ്യാറാകണം . അതിനു തൃത്താലയിലെ ജനപ്രതിനിധികളും വിദ്യാഭ്യാസ പ്രവർത്തകരും സാമൂഹിക സാംസ്ക്കാരിക നായകരും മുന്നിട്ടിറങ്ങണം .2019 സെപ്തംബർ 6ന്   പ്രമുഖ സോഷ്യലിസ്റ്റു ചിന്തകൻ പ്രദീപ് ഗോപാലകൃഷ്ണനൊപ്പം ആ മണ്ണ് സന്ദർശിക്കുവാനും പ്രണാമം അർപ്പിക്കുവാനും  കഴിഞ്ഞു . 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം