തൃത്താല നിയോജക മണ്ഡലത്തിൽ നടപ്പിലാക്കിക്കൊണ്ടിരുന്ന മെഗാ വാക്സിനേഷൻ ക്യാമ്പിന്റെ തുടർച്ചയായി കപ്പൂർ ഒഴികെ എല്ലാ പഞ്ചായത്തിലും 1000 ഡോസ് കോവിഷിൽഡ് നാളത്തേക്ക് (07.09.2021) ലഭ്യമാക്കിയിട്ടുള്ളതായി ഡി എം ഒ അറിയിച്ചു.കപ്പൂരിൽ ആവശ്യപ്പെട്ടതനുസരിച്ചുള്ള വാക്സിൻ ഡോസുകളും ലഭ്യമാക്കിയിട്ടുണ്ട്.
മണ്ഡലത്തിലെ എല്ലാവരും പ്രസ്തുത പദ്ധതി പരമാവധി ഉപയോഗപ്പെടുത്തണമെന്ന് തൃത്താല എംഎൽഎ എം ബി രാജേഷ് തന്റെ ഫേസ്ബുക്കിലൂടെ അറിയിക്കുകയും ചെയ്തു.
Tags
പ്രാദേശികം
