പ്ലസ് വൺ അപേക്ഷ; തെറ്റ് തിരുത്താൻ അവസരം



ഹയർ സെക്കൻഡറി ഒന്നാംവർഷ പ്രവേശന ട്രയൽ അലോട്ട്മെന്റ് പട്ടിക ഇന്ന് സെപ്റ്റംബർ 13 തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ശേഷം അപേക്ഷയിൽ തിരുത്താൻ അവസരമുണ്ട്. 

അപേക്ഷാവിവരങ്ങളിൽ തെറ്റുണ്ടെങ്കിൽ തിരുത്താമെന്ന് മാത്രമല്ല, ആവശ്യമെങ്കിൽ നേരത്തേ നൽകിയ വിഷയങ്ങളുടെയും സ്കൂളിന്റെയും ഓപ്ഷനും മാറ്റാവുന്നതാണ്. പുന ക്രമീകരിക്കുകയോ കൂട്ടിച്ചേർക്കുകയോ ചെയ്യാം. സംവരണം, ബോണസ് പോയിന്റ് ലഭിക്കുന്ന വിവരങ്ങൾ ഉണ്ടെങ്കിൽ കൂട്ടിച്ചേർക്കാം.ജാതി സംബന്ധിച്ച വിവരങ്ങളിൽ നിരവധിപേർ തെറ്റു വരുത്തുന്നതിനാൽ വിവരങ്ങൾ സൂക്ഷ്മമായി പരിശോധിച്ച ശേഷം അപേക്ഷിക്കാം.

സെപ്റ്റംബർ 16 വൈകിട്ട് 5 മണി വരെ പരിശോധനയ്ക്ക് അവസരമുണ്ട്. തെറ്റായ വിവരം രേഖപ്പെടുത്തിയാൽ അവസരം നിഷേധിക്കപ്പെടുന്നതിനാൽ വിദ്യാർഥികൾ ശ്രദ്ദിക്കേണ്ടതാണ്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം