പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ജുവൈന പി ഖാൻ വാഹനാപകടത്തിൽ മരണപ്പെട്ടു.ഇന്ന് രാവിലെ താമസ സ്ഥലമായ ഷൊർണ്ണൂരിൽ നിന്ന് മാർക്കറ്റിലേക്ക് പോകുമ്പോൾ വാഹനത്തിന് മുമ്പിൽ പട്ടി ചാടിയതിനെ തുടർന്നുണ്ടായ അപകടത്തിൽ .ഗുരുതരമായി പരിക്കേറ്റ് വാണിയംകുളം സ്വകാര്യ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.
രാത്രി 11 മണിയോടെയാണ് മരണപ്പെട്ടത്.കോട്ടയം ഈരാറ്റുപേട്ട സ്വദേശിയായ ജുവൈന കുറ്റിപ്പുറം എം ഇ എസ് സി ഇ യിൽ സിവിൽ എഞ്ചിനീയറിംഗ് ലക്ചററായും ജോലി ചെയ്തിട്ടുണ്ട്. ഓങ്ങല്ലൂർ പഞ്ചായത്ത് എ ഇ ആയിരുന്നു മൂന്നുവർഷം മുമ്പാണ് പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തിലേക്ക് പ്രമോഷൻ ലഭിച്ചത്.
ആത്മാർത്ഥമായി ജോലി ചെയ്തിരുന്ന വളരെ മികച്ച ഉദ്യോഗസ്ഥയായിരുന്നു.സർവീസിൽ ഇത്രയും നല്ല വളരെ കുറച്ച് ഓഫീസർമാരെ മാത്രമേ കണ്ടിട്ടുള്ളൂ എന്ന് മുഹമ്മ്ദ് മുഹ്സിൻ എംഎൽഎ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് പറഞ്ഞു.
