സ്വാതന്ത്ര്യ സമര സേനാനികളായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജി ഉൾപ്പെടെയുള്ള ഖിലാഫത്ത് പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ രക്തസാക്ഷികളെ സ്വാതന്ത്ര്യസമരസേനാനികളിൽ നിന്ന് പുറത്താക്കിയതിരെ പ്രശസ്ത എഴുത്തുകാരൻ പി സുരേന്ദ്രൻ രൂക്ഷവിമർശനവുമായി രംഗത്ത്.
സ്വാതന്ത്രസമര നീക്കത്തെ ഹിന്ദുവിരുദ്ധ കലാപമായി ചിത്രീകരിക്കാനുള്ള സംഘപരിവാർ നീക്കത്തെ തന്റെ ജീവിതാനുഭവങ്ങൾ കൊണ്ട് പ്രതിരോധിക്കുകയാണ്.
p surendran പോസ്റ്റ് താഴെ
"1921ലെ മലബാർ കലാപം എന്നു വിളിക്കുന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഓർമ്മകൾ പേറുന്ന ഗ്രാമങ്ങളിലൂടെ യാത്ര ചെയ്തു ഞാൻ ഒരു പുസ്തകം എഴുതിയത് പാപ്പിനിപ്പാറ എന്ന ഏറനാടൻ ഗ്രാമത്തിൽ ജനിച്ചത് കൊണ്ടാണ്. എന്റെ ഗ്രാമത്തിൽ ബ്രിട്ടീഷ് പട്ടാളത്തിന്റെ വെടിയേറ്റു മരിച്ചവരുണ്ട്. ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കും ഇടയിൽ ഒരു അകലവും ഈ കലാപം സൃഷ്ടി ച്ചതായി എന്റെ അനുഭവത്തിൽ ഇല്ല. എന്റെ ജൈവാനുഭവങ്ങളാണ് എന്റെ സത്യം. ഇത്തരം സത്യങ്ങൾ കാണുമ്പോൾ സംഘ പരിവാറുകാർക്ക് ചൊറിഞ്ഞു കയറും. അതൊരു രോഗമാണ്. ചികിത്സ ഇല്ല. അവർ ചൊറിഞ്ഞു നടക്കുന്നത് കാണുമ്പോൾ ചിരിവരും.. അവരുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു നമ്മൾ സമയം കളയേണ്ടതില്ല."

super
മറുപടിഇല്ലാതാക്കൂഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
ഇല്ലാതാക്കൂ