ഇന്ന് അധ്യാപകദിനം, ഏതൊരു മനുഷ്യന്റെയും വിജ്ഞാന വഴിയിലെ സഹകാരിയായി ഒരു അദ്ധ്യാപകൻ ഉണ്ടാകുമെന്നത് തീർച്ചയാണ്. ആർജ്ജിക്കുന്ന അറിവുകളെ പരിചയത്തിന്റെയും, പരിജ്ഞാനത്തിന്റെയും മേന്മകൊണ്ട് ലഘൂകരിച്ച് നമുക്ക് സ്വായത്തമാക്കാൻ പറ്റുന്ന രൂപത്തിൽ കൈമാറുന്നവരാണ് അധ്യാപകർ.കോവിഡ് എന്ന മഹാമാരി സകലതും അടഞ്ഞുകിടന്നപ്പോഴും പുതിയ നൂതന സാങ്കേതികവിദ്യയിലൂടെ അറിവിനെ മറ്റുള്ളവർക്ക് പകർത്താനുള്ള ശ്രമങ്ങൾ ആവിഷ്കരിച്ചു.
1961 മുതല്‍ സെപ്റ്റംബര്‍ 5 ദേശീയ അദ്ധ്യാപക ദിനമായി ആഘോഷിച്ചുവരുന്നു. പ്രശസ്തനായ അദ്ധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും തത്ത്വചിന്തകനുമായിരുന്ന ഡോ. സര്‍വ്വേപ്പിള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് ദേശീയ അദ്ധ്യാപക ദിനമായി ആചരിക്കുന്നത്. ഡോ. എസ് രാധാകൃഷ്ണന് രാഷ്ട്രപതി ആയപ്പോള്‍ അദ്ദേഹത്തിന്റെ ശിഷ്യരും സുഹൃത്തുക്കളും അദ്ദേഹത്തെ സമീപിച്ച്, തങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപകന്റെ ജന്മദിനമായ സെപ്റ്റംബര്‍ 5 ഒരു ആഘോഷമാക്കി മാറ്റാന്‍ ആഗ്രഹിക്കുന്നുവെന്നും അതിനുള്ള അനുവാദം നല്‍കണമെന്നും അപേക്ഷിച്ചു. പക്ഷേ അദ്ദേഹമത് സ്നേഹപൂര്‍വ്വം നിരസിച്ചു.
ഒരു വ്യക്തിയുടെ ജന്മദിനം ഇത്തരത്തില്‍ ആഘോഷിക്കുന്നതിനോട് അദ്ദേഹത്തിന് തീരെ താല്പര്യമുണ്ടായിരുന്നില്ല. പക്ഷെ അവര്‍ പിന്മാറാന് തയ്യാറായില്ല. ഒടുവില്‍ അവരുടെ സ്നേഹപൂര്‍വമായ നിര്‍ബന്ധത്തിനു വഴങ്ങി അദ്ദേഹം അവരോട് പറഞ്ഞു, 'നിങ്ങള്‍ക്ക് നിര്‍ബന്ധമാണെങ്കില്‍ സെപ്റ്റംബര്‍ 5 എന്റെ ജന്മദിനമായി ആഘോഷിക്കുന്നതിന് പകരം മുഴുവന്‍ അദ്ധ്യാപകര്‍ക്കും വേണ്ടി അദ്ധ്യാപക ദിനമായി ആഘോഷിച്ചു കൂടേ.' തന്റെ ജന്മദിനം തനിക്കുവേണ്ടി ആഘോഷിക്കുന്നതിനു പകരം രാജ്യത്തെ മുഴുവന്‍ അദ്ധ്യാപകര്‍ക്കും വേണ്ടി നീക്കിവയ്ക്കാന്‍ അദ്ദേഹം തയ്യാറായി.അങ്ങനെയാണ് സെപ്റ്റംബര്‍ 5 ദേശീയ അദ്ധ്യാപക ദിനമായി തിരഞ്ഞെടുത്തത്.

ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂഅദ്ധ്യാപക ദിന ആശംസകൾ
മറുപടിഇല്ലാതാക്കൂ