
കുമരനല്ലൂർ അറക്കൽ സിറാജുൽ ഇസ്ലാം മദ്രസ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ. ഉമർ ഹാജി അനുസ്മരണവും മൗലിദ് സദസ്സും സംഘടിപ്പിച്ചു. വാർഡ് അംഗം അലി കുമരനല്ലൂർ ഉദ്ഘാടനം ചെയ്തു. മദ്രസ കമ്മിറ്റി പ്രസിഡന്റ് കെ. അബ്ദുള്ള മാസ്റ്റർ അധ്യക്ഷത വഹിച്ചു. മൗലിദ് സംഗമത്തിന് എം.കെ. അബ്ദുൽ ഗഫൂർ ബാഖവി നേതൃത്വം നൽകി.
കെ. മുഹമ്മദ് ഉമർ അൽ ഹസനി പ്രാർത്ഥന നിർവഹിച്ചു. കെ. അബ്ദുൽ ഖാദർ ഹാജി, കെ. ഷറഫുദ്ദീൻ ഹാജി, കെ. വീരാൻ ഹാജി, കെ.വി. ഷാഹുൽ ഹമീദ്, കെ.കെ. ബാവ, പി.കെ. മൊയ്തീൻ, കെ. മുഹമ്മദ് അസ്ലം, കെ.എ. ജാഫർ അലി, കെ.എ. സമദ്, ഷറഫുദ്ദീൻ മുസ്ല്യാർ, എ.പി. അബൂബക്കർ, എം.കെ. സ്വാദിഖ് അഹ്സനി, ഫാസിൽ ഫൈസി, അൻസിൽ, ജുനൈദ് മുസ്ല്യാർ തുടങ്ങിയവർ സംസാരിച്ചു.