ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് രോഗികളുടെ കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം


ചാലിശ്ശേരി: ചാലിശ്ശേരി ഗ്രാമപഞ്ചായത്തിന്റെയും ചാലിശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പഞ്ചായത്ത് പരിധിയിലെ പാലിയേറ്റീവ് രോഗികളുടെ കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം നടത്തി. പഞ്ചായത്ത് അംബേദ്കർ ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് യു.കെ. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.

വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ സിജി സാബു, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ സവിത അജി, ജില്ലാ പഞ്ചായത്ത് അംഗം ടി.കെ. സുധീഷ് കുമാർ, പഞ്ചായത്ത് അംഗം എ. വിജയൻ, പഞ്ചായത്ത് കോർഡിനേറ്റർ ഷഹന അലി, പഞ്ചായത്ത് സെക്രട്ടറി എം.എം. ജമീല, അസിസ്റ്റന്റ് സെക്രട്ടറി കെ. രാജേഷ്, സി.എച്ച്.സി സൂപ്രണ്ട് എ. ശ്രീകുമാർ, ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ കെ. ആതിര, പാലിയേറ്റീവ് വളണ്ടിയർ പ്രദീപ് ചെറുവാശ്ശേരി, ഹെൽത്ത് ഇൻസ്പെക്ടർ ഇൻ ചാർജ് എസ്. ഉഷസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ടി.പി. റാഷിദ, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് മജീദ് ഷഹല, ജനറൽ സെക്രട്ടറി ഷബീർ മദീന, പൊതുപ്രവർത്തകൻ കബീർ ശോഭിക, പൂരാഘോഷ കമ്മിറ്റി പ്രതിനിധികൾ, ആശ പ്രവർത്തകർ, പാലിയേറ്റീവ് കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

പഞ്ചായത്ത് അംഗം സജീഷ് കളത്തിൽ സ്വാഗതവും പാലിയേറ്റീവ് നഴ്സ് സി.സി. മേരിക്കുട്ടി നന്ദിയും പറഞ്ഞു. 80 പാലിയേറ്റീവ് രോഗികളുള്ള കുടുംബങ്ങൾക്കാണ് ഓണക്കിറ്റ് വിതരണം ചെയ്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം