മോഷ്ടിച്ച ഇരുചക്ര വാഹനം പിക്കപ്പ് വാനിലിടിച്ച് അപകടം; പരിക്കേറ്റ യുവാക്കൾ രക്ഷപ്പെട്ടു


കൊപ്പം: പാലക്കാട്–കൊപ്പം–വളാഞ്ചേരി റോഡിൽ പുലാശ്ശേരി വളവിൽ മോഷ്ടിച്ച ഇരുചക്ര വാഹനവും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെയാണ് അപകടം. ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചിരുന്ന രണ്ട് യുവാക്കൾക്ക് കാലിന് പരിക്കേറ്റെങ്കിലും അപകടത്തിന് പിന്നാലെ ഇവർ ഓടി രക്ഷപ്പെട്ടു.

പരിക്കേറ്റ യുവാക്കൾ വെള്ളം കുടിക്കാനെന്ന വ്യാജേന സമീപത്തെ വീട്ടിലെത്തിയ ശേഷം വീടിന്റെ പിൻവശത്തുകൂടി ഓടി രക്ഷപ്പെടുകയായിരുന്നു. യുവാക്കളെ കാണാതായതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് ഇവർ രക്ഷപ്പെട്ടതായി മനസ്സിലായത്. തുടർന്ന് കൊപ്പം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ പോലീസ് ഇരുചക്ര വാഹനം പരിശോധിച്ചപ്പോഴാണ് വാഹനം മോഷ്ടിച്ചതാണെന്ന് കണ്ടെത്തിയത്. തൃശൂർ ജില്ലയിലെ കൊരട്ടി പോലീസ് സ്റ്റേഷനിൽ വാഹനം കാണാനില്ലെന്ന പരാതിയിൽ കേസ് നിലവിലുണ്ടായിരുന്നു. കസ്റ്റഡിയിലെടുത്ത ഇരുചക്ര വാഹനം കൊരട്ടി പോലീസിന് കൈമാറുമെന്ന് കൊപ്പം പോലീസ് അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം