ദേശമംഗലം തലശ്ശേരിയിൽ ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികൾ മരിച്ചു

ദേശമംഗലം തലശ്ശേരി കൂട്ടുപാറക്കുന്നിൽ പ്രവർത്തിക്കുന്ന കോഴിഫാമിൽ ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികൾ മരിച്ചു. ആസാം സ്വദേശികളായ ഷെഫീഖുൽ (26), ഭാര്യ റുക്സാന (23) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പതുമണിയോടെയാണ് അപകടം. താമസസ്ഥലത്തുനിന്ന് ഫാമിലെത്തിയതിന് പിന്നാലെയാണ് ഇരുവർക്കും ഷോക്കേറ്റത്.

ഉറുമ്പകശ്ശേരി പള്ളത്ത് വീട്ടിൽ അശ്റഫിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പ്രവർത്തിക്കുന്ന ആയിരക്കണക്കിന് കോഴികളെ വളർത്തുന്ന ഫാമിലാണ് അപകടമുണ്ടായത്. ഫാമിനോട് ചേർന്ന് മൃഗശല്യം ഒഴിവാക്കുന്നതിനായി സ്ഥാപിച്ച എർത്ത് സംവിധാനത്തിൽ നിന്നാണ് ഷോക്കേറ്റതെന്നാണ് പ്രാഥമിക സംശയം. ചെറുതുരുത്തി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

മരിച്ച ദമ്പതികൾക്ക് ഏഴും മൂന്നും വയസ്സുള്ള രണ്ട് കുട്ടികളുണ്ട്. ദേശമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. സന്ധ്യ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സ്ഥലത്തെത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം