സംസ്ഥാനത്ത് സ്വർണവില പവന് 1,20,000ലേക്ക് കുതിക്കുന്നു. ഇന്നും സ്വർണവില വർധിക്കുകയാണ് ഉണ്ടായത്. ഒരു ഗ്രാമിന് 140 രൂപയാണ് ഇന്ന് വർധിച്ചത്. 14,950 രൂപയാണ് വിപണിവില. പവന് 1120 രൂപയാണ് വർധിച്ചത്. ₹1,19,600 രൂപയാണ് വിപണിവില. 22 കാരറ്റ് സ്വർണത്തിനും വില കൂടി. ഒരു ഗ്രാമിന് 152 രൂപയാണ് ഇന്ന് വർധിച്ചത്.
₹16,309 രൂപയാണ് വിപണിവില. ഒരു പവന് 1,216 രൂപയാണ് വർധിച്ചത്. 1,30,472 രൂപയാണ് വിപണിവില. ഡോളര്‍ ദുര്‍ബലമായതും സാമ്പത്തിക നിയന്ത്രണങ്ങളില്‍ ഇളവുണ്ടായേക്കുമെന്ന പ്രതീക്ഷകളും സ്വര്‍ണത്തിന് കരുത്തേകിയിട്ടുണ്ട്. രാജ്യാന്തര വിപണിയിൽ ഔൺസിന് നിലവിൽ 4,500 ഡോളർ മറികടന്നാണ് സ്വർണം കുതിക്കുന്നത്.
യുഎസ് ഡോളറിന്റെ മൂല്യത്തിലുണ്ടായ ഇടിവും ബോണ്ട് ആദായത്തിലെ കുറവുമാണ് സ്വർണ വിലയിൽ പ്രതിഫലിച്ചത്. ഇതോടെ സ്വർണത്തിന്റെ ഡിമാൻഡ് ഉയരുകയും ചെയ്തു. യുഎസ് ഫെഡിന്റെ പണപ്പെരുപ്പ ആശങ്കകളും പശ്ചിമേഷ്യയിലെ സംഘർഷവും സ്വർണ വിപണിയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
