സംസ്ഥാന ചരിത്രത്തിൽ ആദ്യം; വിയ്യൂർ സെൻട്രൽ ജയിലിൽ വച്ച് പുനഃപ്രതിജ്ഞ ചെയ്ത് ആർ സുഗതൻ

കാപ്പാ കേസ് പ്രതിയും തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലറുമായ ആർ സുഗതൻ ഉടൻ വിയ്യൂർ സെൻട്രൽ ജയിലിൽ വച്ച് പുന:പ്രതിജ്ഞ ചെയ്തു. ഈശ്വര നാമത്തിലായിരുന്നു സത്യപ്രതിജ്ഞ. തിരുവനന്തപുരം നഗരസഭ മേയർ വി വി രാജേഷ് സത്യവാചകം ചൊല്ലിക്കൊടുത്തു. വിയ്യൂർ ജയിലിലെ ലൈബ്രറി ഹാളിലായിരുന്നു ചടങ്ങ്. മേയർക്കും പരിമിതമായ ഉദ്യോഗസ്ഥർക്കും മാത്രമായിരുന്നു ചടങ്ങിൽ പ്രവേശനമുണ്ടായിരുന്നത്.

ജനാധിപത്യത്തെ സംരക്ഷിക്കുകയെന്നത് കോടതിയുടെ കടമയെന്നാണ് ഉത്തരവിൽ ഹൈക്കോടതി വ്യക്തമാക്കിയത്. വിധി ബിജെപി സ്വാഗതം ചെയ്തു. ജയിലിലെ പ്രതിജ്ഞ ബിജെപിയ്ക്ക് നാണക്കേടാണെന്നാണ് സിപിഐഎമ്മിന്റേയും കോൺഗ്രസിന്റേയും പ്രതികരണം.

ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ ഒരാളെ കൊല്ലാൻ ശ്രമിച്ച കേസിൽ കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ജൂൺ ഒൻപത് രാത്രി ആർ സുഗതനെ വീട്ടിലെത്തി പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. അറസ്റ്റ് സുഗതൻ തടഞ്ഞുതോടെ പൊലീസിന് വെടിയുതിർക്കേണ്ടി വന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം