
കനത്ത മഴയെത്തുടർന്ന് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. മലമ്പുഴ 1 വില്ലേജിലെ അയ്യപ്പൻപൊറ്റ സാംസ്കാരിക നിലയത്തിലാണ് ക്യാമ്പ് പ്രവർത്തനമാരംഭിച്ചത്. നിലവിൽ പറച്ചാത്തി ഉന്നതിയിലെ നാല് പട്ടികവര്‍ഗ കുടുംബങ്ങളിലെ അംഗങ്ങളെയാണ് ഇവിടേക്ക് മാറ്റിപ്പാർപ്പിച്ചത്.
ക്യാമ്പിൽ ആകെ 13 പേരാണുള്ളത്. ഇതിൽ 5 പുരുഷന്മാരും 3 സ്ത്രീകളും 5 കുട്ടികളും ഉൾപ്പെടുന്നു. പ്രത്യേക കരുതൽ ആവശ്യമുള്ള വിഭാഗങ്ങളിൽപെട്ട ഒരു ഗർഭിണിയും അറുപത് വയസ്സിനു മുകളിൽ പ്രായമുള്ള മൂന്ന് മുതിർന്ന പൗരന്മാരും ക്യാമ്പിലുണ്ട്.