ജനാധിപത്യ പാഠവുമായി ഇട്ടോണം എ.എൽ.പി സ്കൂളിൽ പാർലമെന്റ് തെരഞ്ഞെടുപ്പ്


കൂറ്റനാട്: വിദ്യാർഥികളിൽ പൊതുതെരഞ്ഞെടുപ്പ് നടപടിക്രമങ്ങളെക്കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ തിരുമിറ്റക്കോട് പഞ്ചായത്തിലെ ഇട്ടോണം എ.എൽ.പി സ്കൂളിൽ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് സംഘടിപ്പിച്ചു. പ്രധാനാധ്യാപകൻ പി.കെ. ഹരിനാരായണൻ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച ശേഷം അബൂബക്കറിനെ ചീഫ് ഇലക്ഷൻ ഓഫീസറായി നിയമിച്ചു. പോളിങ് ഓഫീസർ, അസിസ്റ്റന്റ് പോളിങ് ഓഫീസർ തുടങ്ങിയ ചുമതലകളും വിദ്യാർഥികൾക്കുതന്നെ നൽകി.

പത്രികാസമർപ്പണം, സൂക്ഷ്മപരിശോധന, ചിഹ്നം അനുവദിക്കൽ, പ്രചാരണം, നിശ്ശബ്ദ പ്രചാരണം എന്നിവ ഉൾപ്പെടെയുള്ള എല്ലാ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളും പാലിച്ചാണ് വോട്ടെടുപ്പ് നടത്തിയത്. സ്കൂൾ ലീഡർ സ്ഥാനത്തേക്ക് നാല് സ്ഥാനാർഥികൾ മത്സരിച്ചു. 80 ശതമാനം പോളിങ് രേഖപ്പെടുത്തി.

തെരഞ്ഞെടുപ്പിൽ സ്കൂൾ ലീഡറായി ഭാഗ്യലക്ഷ്മിയെയും ഡെപ്യൂട്ടി ലീഡറായി ത്വൈബ ഫാത്തിമയെയും തെരഞ്ഞെടുത്തു. കെ. പ്രവീൺ, പി.എൻ. അനിൽ, പി. ഹസീന, കെ. രശ്മി, പി.സി. വൃന്ദ, ടി.എസ്. അമ്പിളി, സബിത എന്നിവർ ഉൾപ്പെടെയുള്ള അധ്യാപകർ തെരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം