Trending

ബന്ധു വീട്ടിൽ വിരുന്നിനെത്തിയ യുവതി കുളത്തിൽ മുങ്ങിമരിച്ചു



വരവൂർ പഞ്ചായത്തിലെ പിലക്കാടിൽ കുളത്തിൽ മുങ്ങി യുവതി മരിച്ചു. ദേശമംഗലം വറവട്ടൂർ വരമംഗലത്ത് വീട്ടിൽ നാസറിന്റെ മകൾ ഹസ്‌ന (19)യാണ് മരിച്ചത്. പിലക്കാട് പോസ്റ്റ് ഓഫീസിന് സമീപം നടുവട്ടം റോഡിലെ ഹൈദ്രോസിന്റെ വീട്ടിൽ വിരുന്നിന് എത്തിയതായിരുന്നു ഹസ്‌ന. ഞായറാഴ്ച വൈകുന്നേരമാണ് ദാരുണ സംഭവം നടന്നത്.

വീടിനടുത്തുള്ള കുളത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ ഹസ്‌നയെ കാണാതാവുകയായിരുന്നു. കുളത്തിൽ നിന്ന് നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ രണ്ടുപേരെ രക്ഷപ്പെടുത്തിയെങ്കിലും ഹസ്‌നയെ കണ്ടെത്താനായില്ല. തുടർന്ന് എരുമപ്പെട്ടി പോലീസും ഫയർഫോഴ്സും നടത്തിയ തിരച്ചിലിൽ രാത്രി എട്ടരയോടെ ഹസ്‌നയെ കുളത്തിൽ നിന്ന് കണ്ടെത്തി. ഉടൻ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവവിവരമറിഞ്ഞ് തഹസിൽദാർ, വില്ലേജ് ഓഫീസർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. ആവശ്യമായ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം തിങ്കളാഴ്ച മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് അധികൃതർ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം