അക്ഷരജാലകം ബുക്സ് പ്രസിദ്ധീകരിച്ച എ.പി ഉണ്ണികൃഷ്ണൻ്റെ മൂന്നാമത് കവിതാ സമാഹാരം പ്രകാശനം ചെയ്തു.
പട്ടാമ്പി ശങ്കരമംഗലം ശിവക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എൻ.പി വിനയകുമാർ വി.കെ സുരേഷ് ബാബുവിന് പുസ്തകം നൽകി പ്രകാശനം നിർവഹിച്ചു. ഡോ.എസ്.ജയ പുസ്തകം പരിചയപ്പെടുത്തി.
സി.പി.ഐ.എം പട്ടാമ്പി ഏരിയ സെക്രട്ടറി ടി.ഗോപാലകൃഷ്ണൻ, കർഷക സംഘം ഭാരവാഹികളായ യു.അജയകുമാർ, പി.വിജയകുമാർ, കെ.മുരളി എന്നിവർ സംസാരിച്ചു.
