കുമരനെല്ലുർ സ്വദേശി സഫിലയ്ക്ക് ഡോ. ബി.ആർ. അംബേദ്കർ അവാർഡ്


തൃത്താല: സാമൂഹിക സേവന രംഗത്ത് നടത്തിയ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി കുമരനെല്ലൂർ സ്വദേശിയായ സഫിലയ്ക്ക് നാഷണൽ ഹ്യൂമൻ റൈറ്റ്സ് ഫോറം (NHRF) ഡോ. ബി.ആർ. അംബേദ്കർ അവാർഡ് സമ്മാനിച്ചു.

ശനിയാഴ്ച തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ നടന്ന ചടങ്ങ് എം.ആർ. ബൈജു എം.എൽ.എ. ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ഡെപ്യൂട്ടി മേയർ ആശാനാഥ് ജി. എസ്. മുഖ്യാതിഥിയായി. നാഷണൽ ഹ്യൂമൻ റൈറ്റ്സ് ഫോറം ദേശീയ പ്രസിഡന്റ് എം.കെ. ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു.

സാമൂഹിക സേവന രംഗത്ത് സഫില ടി. കെ. നടത്തിയ നിസ്വാർത്ഥ സേവനവും സാമൂഹിക പ്രതിബദ്ധതയും സമൂഹത്തിന് നൽകിയ ശ്രദ്ധേയമായ സംഭാവനകളും പരിഗണിച്ചാണ് "Best Social Worker Award" വിഭാഗത്തിൽ ഡോ. ബി.ആർ. അംബേദ്കർ അവാർഡിന് തെരഞ്ഞെടുത്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം