ഉറൂബ് സാഹിത്യ പ്രതിഭാ പുരസ്‌കാരം ഉഷ കുമ്പിടി ഏറ്റുവാങ്ങി

 


പൊന്നാനി: കഥാകൃത്തും നോവലിസ്റ്റുമായിരുന്ന ഉറൂബിന്റെ സ്മരണാർത്ഥം സംഘടിപ്പിച്ച ഉറൂബ് സാഹിത്യ പ്രതിഭാ പുരസ്‌കാരം പ്രശസ്ത സാഹിത്യകാരി ഉഷാകുമ്പിടി ഏറ്റുവാങ്ങി. പൊന്നാനി എം.ഐ. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ റവന്യു വകുപ്പ് മന്ത്രി എ. പി. അനിൽകുമാർ പുരസ്‌കാരം സമ്മാനിച്ചു.

അവാർഡ് വിതരണച്ചടങ്ങ് മന്ത്രി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രോഗ്രാം ഡയറക്ടർ സൗദ പൊന്നാനി അധ്യക്ഷത വഹിച്ചു. കോ-ഓർഡിനേറ്റർ നിർമല അമ്പാട്ട്, കൺവീനർ അമീൻ ഫാറൂഖ് എന്നിവർ സംസാരിച്ചു. സാഹിത്യ-സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം