
ചങ്ങരംകുളം ചിയ്യാനൂർ പാടത്ത് സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികന് പരിക്കേറ്റു. തൃശ്ശൂർ–കുറ്റിപ്പുറം സംസ്ഥാനപാതയിൽ ഓർക്കിഡ് റോഡിന് സമീപം തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് അപകടം. തൃശ്ശൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് എതിർദിശയിൽ എത്തിയ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഒതളൂർ സ്വദേശി തെക്കോട്ടുവളപ്പിൽ അബ്ദുറഹിമാനെ (70) നാട്ടുകാർ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.