ചാലിശ്ശേരിയിൽ 50 കിലോയോളം തൂക്കമുള്ള ഭീമൻ പെരുമ്പാമ്പിനെ പിടികൂടി

ചാലിശ്ശേരി: ചാലിശ്ശേരി കവുക്കോട് മാമ്പുള്ളി മുഹമ്മദിന്റെ പറമ്പിൽ നിന്ന് ഏകദേശം 50 കിലോയോളം തൂക്കം വരുന്ന ഭീമൻ പെരുമ്പാമ്പിനെ പിടികൂടി. തോട്ടത്തിലെ തെങ്ങിൻചുവട്ടിൽ പാമ്പിനെ കണ്ടതിനെ തുടർന്ന് വീട്ടുകാർ മുകുന്ദൻ കവുക്കോടിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് മാധ്യമപ്രവർത്തകൻ പ്രദീപ് ചെറുവാശ്ശേരി മുഖേന പാമ്പ് സംരക്ഷകൻ രാജൻ പെരുമ്പിലാവ് സ്ഥലത്തെത്തി പാമ്പിനെ പിടികൂടി.

പാമ്പുപിടിത്ത രംഗത്ത് 17 വർഷത്തെ പരിചയത്തിനിടെ ആദ്യമായാണ് ഇത്രയും തൂക്കമുള്ള പെരുമ്പാമ്പിനെ പിടികൂടുന്നതെന്ന് രാജൻ പെരുമ്പിലാവ് അറിയിച്ചു. ഇതിന് മുമ്പ് കുന്നംകുളം ആനായ്ക്കലിൽ നിന്ന് പിടികൂടിയ 40 കിലോയോളം തൂക്കമുള്ള പെരുമ്പാമ്പായിരുന്നു താൻ പിടികൂടിയതിൽ ഏറ്റവും വലുതെന്നും അദ്ദേഹം അറിയിച്ചു.

പിടികൂടിയ പെരുമ്പാമ്പിനെ എരുമപ്പെട്ടി വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ഫോറസ്റ്റ് ഓഫീസിൽ എത്തിച്ച് കൈമാറി. ചാലിശ്ശേരി വില്ലേജ് ഓഫീസർ കെ. എ. രാജേഷ്, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ജി. അജികുമാർ, മാധ്യമപ്രവർത്തകൻ പ്രദീപ് ചെറുവാശ്ശേരി, പി. ബി. റീനകുമാർ, മുകുന്ദൻ കവുക്കോട്, അപ്പു വലിയവീട്ടുവളപ്പിൽ, ഷെരീഫ് മാമ്പുള്ളി തുടങ്ങിയവർ സ്ഥലത്തുണ്ടായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം