വ്യാപാരി - കെട്ടിഉടമ തർക്കം; കൂറ്റനാട് കേരള വ്യാപാരി വ്യവസായി സമിതി പ്രതിഷേധ മാർച്ച് നടത്തി




കൂറ്റനാട് സെന്ററിൽ പഴക്കച്ചവടം നടത്തുന്ന ചെറുകിട വ്യാപാരി അക്ബർ ഷാനെ വാടക തർക്കത്തിന്റെ പേരിൽ സ്ഥാപനത്തിൽ കയറി മർദിച്ച കെട്ടിട ഉടമകൾക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി സമിതി കൂറ്റനാട് യൂണിറ്റിന്റെയും തൃത്താല ഏരിയാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു.

വാടക സംബന്ധമായ പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കാൻ ശ്രമിക്കാതെ കടയിൽ കയറി വ്യാപാരിയെ മർദിച്ച നടപടി ധിക്കാരപരവും നിയമവിരുദ്ധവുമാണെന്ന് സമരക്കാർ ആരോപിച്ചു. പ്രകോപനമില്ലാതെയാണ് അക്ബർ ഷാനെ ആക്രമിച്ച് പരിക്കേൽപ്പിച്ചതെന്നും സംഭവത്തിൽ കുറ്റക്കാരായ കെട്ടിട ഉടമകൾക്കെതിരെ ശക്തമായ വകുപ്പുകൾ ചുമത്തി കേസ് എടുക്കുകയും അറസ്റ്റ് ചെയ്യുകയും വേണമെന്ന് വ്യാപാരി വ്യവസായി സമിതി ആവശ്യപ്പെട്ടു. പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്നും സമരക്കാർ ആരോപിച്ചു.

വ്യാപാരി വ്യവസായി സമിതി തൃത്താല ഏരിയാ കമ്മിറ്റി സെക്രട്ടറി കെ.പി. സിദ്ദീഖ് (മഹിമ സിദ്ദീഖ്) ധർണ ഉദ്ഘാടനം ചെയ്തു. കൂറ്റനാട് യൂണിറ്റ് പ്രസിഡന്റ് ടി.കെ. വിജയൻ അധ്യക്ഷനായി. ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.എസ്. അഭിജിത്ത്, മുൻ സംസ്ഥാന കമ്മിറ്റി അംഗം കുഞ്ഞുകുഞ്ഞ്, ഏരിയാ കമ്മിറ്റി അംഗം മജീദ് ചാലിശ്ശേരി, എം.വി. ശശി എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം