തൃത്താല പഞ്ചായത്ത് യു.ഡി.എഫ് കൺവെൻഷനും വി.ടി. ബൽറാം എം.എൽ.എയ്ക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു


തൃത്താല: തൃത്താല പഞ്ചായത്ത് യു.ഡി.എഫ് കൺവെൻഷനും വി.ടി. ബൽറാം എം.എൽ.എയ്ക്കുള്ള സ്വീകരണവും മേഴത്തൂർ റിജൻസി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. യു.ഡി.എഫ് തൃത്താല മണ്ഡലം ചെയർമാൻ പി.എ. മോഹൻദാസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് സി.വി. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിൽ വി.ടി. ബൽറാമിന് ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിക്കൊടുത്ത തൃത്താല പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയെ യോഗം പ്രത്യേകം അഭിനന്ദിച്ചു.

എസ്.എം.കെ തങ്ങൾ, അലി മാസ്റ്റർ, പി.വി. മുഹമ്മദലി, എം. മണികണ്ഠൻ, കെ. ഹബീബ്, ടി.പി. മണികണ്ഠൻ, തൃത്താല ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പത്തിൽ അലി, വൈസ് പ്രസിഡന്റ് കെ. സുജാത, ബ്ലോക്ക് മെമ്പർമാരായ ദിവ്യ മണികണ്ഠൻ, യു.ടി. താഹിർ, വാർഡ് മെമ്പർമാരായ പ്രിയ, ശബ്ന നിഷാദ്, രേഖ തുടങ്ങിയവർ സംസാരിച്ചു.

തിരഞ്ഞെടുപ്പ് സമയത്ത് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പൂർണമായും നടപ്പിലാക്കുമെന്നും തൃത്താലയുടെ വികസനത്തിന് മുൻഗണന നൽകുമെന്നും പ്രയാസങ്ങളും പ്രശ്നങ്ങളും നേരിടുന്നവർക്കൊപ്പം എന്നും നിലകൊള്ളുമെന്നും വി.ടി. ബൽറാം എം.എൽ.എ പറഞ്ഞു. എം.എൻ. നൗഷാദ് മാസ്റ്റർ സ്വാഗതവും കെ.വി. മുസ്തഫ നന്ദിയും രേഖപ്പെടുത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം