തൃത്താല: തൃത്താല ബ്ലോക്ക് തല പ്രവേശനോത്സവം നാഗലശ്ശേരി ഗവൺമെന്റ് ഹൈസ്‌കൂളിൽ സംഘടിപ്പിച്ചു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. കുഞ്ഞുണ്ണി അധ്യക്ഷത വഹിച്ച ചടങ്ങ് തൃത്താല എം.എൽ.എ വി.ടി. ബൽറാം ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനാധ്യാപകൻ അനിൽ കുമാർ സ്വാഗതം പറഞ്ഞു.
നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഡോ. ടി.വി. നിഷ, ജില്ലാ പഞ്ചായത്ത് അംഗം സുനിൽ കുമാർ, വാർഡ് അംഗങ്ങളായ ആര്യൻ മാസ്റ്റർ, അനീഷ, മുസ്തഫ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. തൃത്താല ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പ്രസാദ് കെ., ഡയറ്റ് ഫാക്കൽറ്റി ദിവ്യ, പി.ടി.എ പ്രസിഡന്റ് റൈഹാനത്ത്, ബി.ആർ.സി ട്രെയിനർ ശ്രീജിത്ത്, എസ്.എം.സി ചെയർമാൻ ഷംസുദ്ദീൻ, സീനിയർ അധ്യാപിക ഗയ എം. എന്നിവർ ആശംസകൾ നേർന്നു.
പ്രവേശനോത്സവത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പുതിയ അധ്യയന വർഷത്തെ വരവേൽക്കുന്നതിന്റെ ഭാഗമായി വിവിധ പരിപാടികളും സംഘടിപ്പിച്ചു. കുട്ടികൾ സൈബർ സുരക്ഷാ പ്രതിജ്ഞ ചൊല്ലി സുരക്ഷിത ഡിജിറ്റൽ ഉപയോഗത്തിന്റെ സന്ദേശം ഉയർത്തിപ്പിടിച്ചു. സ്റ്റാഫ് സെക്രട്ടറി ബിന്ദു നന്ദി രേഖപ്പെടുത്തി. അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്ത ചടങ്ങ് പുതിയ അധ്യയന വർഷത്തിന് ഉണർവും ആവേശവും പകർന്നു.
