കുമരനല്ലൂർ സ്പോട്ട് മോർണിംഗ് ഫിറ്റിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ജൂൺ 21-ന് ആചരിച്ച അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് കുമരനെല്ലൂർ സ്പോട്ട് മോർണിംഗ് ഫിറ്റിന്റെ നേതൃത്വത്തിൽ പറക്കുളം സി.എസ്. ടർഫിൽ യോഗ ദിനാചരണം പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു. ഈ വർഷത്തെ യോഗ ദിന പ്രമേയമായ "ആരോഗ്യകരമായ വാർദ്ധക്യത്തിനായി യോഗ" എന്ന സന്ദേശം മുൻനിർത്തി സ്ത്രീകളും പുരുഷന്മാരും ആവേശപൂർവം പരിപാടിയിൽ പങ്കാളികളായി.

ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തുന്നതിനും ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിനും യോഗയുടെ പ്രാധാന്യം പരിപാടിയിൽ വിശദീകരിച്ചു. യോഗ പരിശീലകരായ ഡോ. അബ്ദുൽ അസീസും ജംഷീദ് കളയാടത്തും വിവിധ യോഗാസനങ്ങളും പരിശീലന രീതികളും പരിചയപ്പെടുത്തി യോഗ സെഷനുകൾക്ക് നേതൃത്വം നൽകി. ചടങ്ങിൽ കെ. കെ. അബ്ദുൽ ഖാദർ ഹാജി, ടി. ഹസൈനാർ ഹാജി, എം. വി. ഫസൽ, എം. എസ്. സുജിത്ത്, പി. ടി. അബ്ദുറഷീദ്, ടി. ടി. നൗഷാദ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. 

സ്പോട്ട് മോർണിംഗ് ഫിറ്റിന്റെ അംഗങ്ങളും പ്രദേശവാസികളും പരിപാടിയിൽ സജീവമായി പങ്കെടുത്തു. ആരോഗ്യ സംരക്ഷണത്തിനും മാനസിക ഉല്ലാസത്തിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും യോഗയെ ദിനചര്യയുടെ ഭാഗമാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ടാണ് പരിപാടി സമാപിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം