തൃത്താല ഏരിയാ കർഷക സംഘം സമ്മേളനം സമാപിച്ചു


കൂറ്റനാട്: വന്യജീവി അക്രമം തടയുക, രാസവള വിലവർദ്ധനവ് പിൻവലിക്കുക, ശാസ്ത്രീയമായ രീതിയിൽ നെല്ല് സംഭരിച്ച് കർഷകരെ സഹായിക്കുക, ഭാരതപ്പുഴ സംരക്ഷണം കാര്യക്ഷമമാക്കുക തുടങ്ങിയ കർഷക സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങൾ പ്രമേയങ്ങളിലൂടെ ഉന്നയിച്ച് തൃത്താല ഏരിയാ കർഷക സംഘം സമ്മേളനം സമാപിച്ചു.

ഞാങ്ങാട്ടിരി ചോലക്കൽ മണ്ഡപത്തിൽ നടന്ന സമ്മേളനം കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. രാവിലെ പത്തിന് ഏരിയ പ്രസിഡന്റ് പി.കെ. ബാലചന്ദ്രൻ പതാക ഉയർത്തി. സംഘടനയുടെ ആദ്യകാല നേതാക്കളെ ചടങ്ങിൽ ആദരിച്ചു.

13 വില്ലേജ് കമ്മിറ്റികളിൽ നിന്നായി മുന്നൂറോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. കർഷക സംഘം ജില്ലാ സെക്രട്ടറി എം.ആർ. മുരളി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജോസ് മാത്യൂസ്, ശോഭന രാജേന്ദ്ര പ്രസാദ്, യു. അജയകുമാർ, സി.പി.എം തൃത്താല ഏരിയ സെക്രട്ടറി ടി.പി. മുഹമ്മദ്, കർഷക സംഘം ഏരിയ സെക്രട്ടറി എ. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.

സമ്മേളനത്തിൽ പുതിയ ഭാരവാഹികളായി കെ.എ. ഷംസുവിനെ പ്രസിഡന്റായും, പി.വി. രാംദാസ്, പി. സുധീഷ്, പി. ദീപ എന്നിവരെ വൈസ് പ്രസിഡന്റുമാരായും, പി.കെ. ബാലചന്ദ്രനെ സെക്രട്ടറിയായും, എ. രാവുണ്ണിക്കുട്ടി, പി. ദിവാകരൻ, എം.സി. അശോകൻ എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും, വി.പി. രാജനെ ഖജാൻജിയായും തെരഞ്ഞെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം