ലോകകപ്പ് മത്സരങ്ങൾക്കിടെ പവർകട്ട്; ചാലിശ്ശേരിയിൽ ഫുട്ബോൾ പ്രതിഷേധം


ചാലിശ്ശേരി: ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്കിടെ പവർകട്ട് ഏർപ്പെടുത്തിയ യു.ഡി.എഫ് സർക്കാരിന്റെ നടപടിക്കെതിരെ ഡി.വൈ.എഫ്.ഐ ചാലിശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാലിശ്ശേരി കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ ഫുട്ബോൾ ആരാധകർ പന്ത് തട്ടി പ്രതിഷേധിച്ചു.

പ്രതിഷേധ പരിപാടി ഡി.വൈ.എഫ്.ഐ തൃത്താല ബ്ലോക്ക് സെക്രട്ടറി കെ.എ. പ്രയാൺ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗം ആതിര, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ സുധീഷ് കുമാർ, സുഖ്ദേവ്, നിമേഷ്, അഖിൽ, ശിവാസ്, ജനപ്രതിനിധികളായ വിജയൻ, കാസിം, ആനി വിനു എന്നിവർ സംസാരിച്ചു.

ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന സമയത്ത് വൈദ്യുതി മുടക്കം ഏർപ്പെടുത്തുന്നത് ഫുട്ബോൾ ആരാധകരോടുള്ള വെല്ലുവിളിയാണെന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം നടപടികൾ അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം