ഇസ്‌ലാഹിയ സ്‌കൂളിലെ വായനാവാരാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു


കുമരനെല്ലൂർ: പി.എൻ പണിക്കർ അനുസ്മരണാർത്ഥം ഇസ്‌ലാഹിയ സൈടെക് സ്‌കൂൾ ലിറ്ററേച്ചർ ക്ലബ്ബും സ്റ്റുഡന്റസ് യൂണിയനും സംയുകതമായി നടത്തുന്ന വായനാവാരാഘോഷങ്ങൾക്ക് തുടക്കമായി. വായനാ മത്സരം, കവിതാപാരായണം, പുസ്തകാസ്വാദന സദസ്സ്, പുസ്തക പ്രദർശനം, ഇഷ്ടപ്പെട്ട പുസ്തകവുമൊത്തുള്ള സെൽഫി, എഴുത്തുകാരുടെ പ്രഭാഷണം, ഗ്രന്ഥശാല സന്ദർശനം, തുടങ്ങിയ വിവിധ പരിപാടികളാണ് വായനാദിനമായ ജൂൺ 19 മുതൽ 25 വരെയുള്ള തീയ്യതികളിൽ നടത്തപ്പെടുക.

ഇസ്‌ലാഹിയ കാമ്പസിലെ വിവിധ സ്ഥാപനങ്ങളായ സി.ബി.എസ്.ഇ സ്‌കൂൾ, അറബിക് കോളേജ്, ദാറുൽ അർഖം റസിഡൻഷ്യൽ കാമ്പസ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ വിവിധ വിഷയങ്ങളെ ആസ്പദമാക്കി നടത്തുന്ന പാനൽ ഡിസ്കഷൻ ജൂൺ 24-നും, മുൻനിര പബ്ലിക്കേഷനുകളുടെ സഹകരണത്തോടെ നടത്തുന്ന പുസ്തക പ്രദർശന മേള ജൂൺ 25-നും സ്‌കൂൾ ഓഡിറ്റേറിയത്തിൽ വെച്ച് നടത്തപ്പെടും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം