കൂറ്റനാട് സെക്ടർ സാഹിത്യോത്സവിന് സമാപനം; ഗോഡൗൺ യൂണിറ്റ് ജേതാക്കൾ

കൂറ്റനാട്: മുപ്പത്തിമൂന്നാമത് കൂറ്റനാട് സെക്ടർ സാഹിത്യോത്സവ് ജൂൺ 13,14 തീയതികളിൽ മതുപുള്ളിയിൽ സമാപിച്ചു. സമാപന സംഗമം നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ടി മോഹൻദാസ് ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് കൂറ്റനാട് സെക്ടർ പ്രസിഡന്റ് അർഷാദ് ഫാലിളി അധ്യക്ഷത വഹിച്ചു. 

7 യൂണിറ്റുകളിലായി 80 ഓളം തെരഞ്ഞെടുക്കപ്പെട്ട മത്സരാർത്ഥികൾ സെക്ടർ സാഹിത്യോത്സവിൽ പങ്കെടുത്തു. ഗോഡൗൺ, തൊഴുക്കാട്, കൂറ്റനാട് യൂണിറ്റുകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. ഗോഡൗൺ യൂണിറ്റിലെ മുഹമ്മദ് അജ്സൽ, ഹിഷാം എന്നിവർക്ക് ഏതാ ക്രമം കലാപ്രതിഭ, സാഹിത്യപ്രതിഭ അവാർഡുകൾ നേടി. 

എസ് എസ് എഫ് കൂറ്റനാട് സെക്ടർ ജനറൽ സെക്രട്ടറി ഹിഷാം തൊഴുക്കാട് സ്വാഗതം പറഞ്ഞു. എസ് വൈ എസ് സർക്കിൾ ജനറൽ സെക്രട്ടറി നവാസ് കുറ്റനാട്, എസ്എസ്എഫ് തൃത്താല ഡിവിഷൻ സെക്രട്ടറിമാരായ റിയാസ് ബാഖവി മാട്ടായ, റഈസ് ഇർഷാദ്, അനസ് കൂറ്റനാട് അബ്ദുല്ല അസ്‌ലം, കലാം പെരിങ്ങോട്, സുഹൈൽ കൂറ്റനാട്, സാലിം ഗോഡൗൺ, സഹദ് ഗോഡൗൺ തുടങ്ങിയവർ വേദിയിൽ സന്നിഹിതരായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം