ശമ്പള-പെൻഷൻ പരിഷ്കരണ നടപടികൾ വേഗത്തിലാക്കണം: കെ.എസ്.എസ്.പി.എ


കൂറ്റനാട്: സംസ്ഥാന ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിക്കേണ്ട ശമ്പള-പെൻഷൻ പരിഷ്കരണ നടപടികൾ ത്വരിതപ്പെടുത്തണമെന്നും മെഡിസെപ് പദ്ധതിയിലെ അപാകതകൾ പരിഹരിച്ച് എല്ലാവർക്കും ഗുണപ്രദമായ രീതിയിൽ നടപ്പാക്കണമെന്നും കെ.എസ്.എസ്.പി.എ തൃത്താല നിയോജകമണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു.

പ്രസിഡന്റ് പി. ഇബ്രാഹിംകുട്ടിയുടെ അധ്യക്ഷതയിൽ നടന്ന കൺവെൻഷൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ. മൂസക്കുട്ടി ഉദ്ഘാടനം ചെയ്തു. ജീവനക്കാരുടെയും പെൻഷൻകാരുടെയും വിവിധ അവകാശപ്രശ്നങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.

ഒ.പി. ഉണ്ണിമേനോൻ, രാജൻ പുന്നൊളി, കെ.സി. രാജഗോപാലൻ, വി.ആർ. ഋഷഭദേവൻ നമ്പൂതിരി, കെ.വി. അച്യുതൻ, മുരളി മൂത്താട്ട്, ജയദേവൻ ആനക്കര, ശശീന്ദ്രൻ കുമ്പിടി, വി.എ. ശ്രീനിവാസൻ, എം. മോഹൻകുമാർ, എ.എം. ഹംസ, നാരായണൻ പട്ടത്ത്, ടി.കെ. മൊയ്തീൻകുട്ടി, ചന്ദ്രൻ തൃത്താല, ഒ. വാസുദേവൻ എന്നിവർ സംസാരിച്ചു. വി.കെ. ഉണ്ണികൃഷ്ണൻ സ്വാഗതവും വി.ടി. ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം