
ഗുജറാത്തിലെ ഗാന്ധിനഗറിലെ ദേശീയ രക്ഷാ സർവകലാശാലയിൽ നടന്ന നാഷണൽ ആം റസ്‌ലിംഗ് ചാമ്പ്യൻഷിപ്പിൽ 100 കിലോഗ്രാം വിഭാഗത്തിൽ തിരുമിറ്റക്കോട് രായമംഗലം സ്വദേശി പി.ബി. ഇൻഫാൻ ചാമ്പ്യനായി. സീനിയർ 100 കിലോഗ്രാം വിഭാഗത്തിൽ കേരളത്തെ പ്രതിനിധീകരിച്ചാണ് ഇൻഫാൻ മത്സരിച്ചത്.
2025-ൽ നടന്ന ദേശീയ ആം റസ്‌ലിംഗ് മത്സരത്തിൽ കേരള ടീമിന്റെ ക്യാപ്റ്റനായിരുന്ന ഇൻഫാൻ ചാമ്പ്യൻഷിപ്പ് നേടിയിരുന്നു. അതേ വർഷം ഡൽഹിയിൽ നടന്ന അന്തർദേശീയ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഏഷ്യൻ ആം റസ്‌ലിംഗ് ചാമ്പ്യൻഷിപ്പിൽ സിൽവർ, ബ്രോൺസ് മെഡലുകളും സ്വന്തമാക്കി.
സോണി സ്പോർട്സ് സംപ്രേഷണം ചെയ്യുന്ന പ്രോ പഞ്ചാ ലീഗിൽ "ഷേർ-ഇ-ലുധിയാന" ടീമിന്റെ താരമായ ഇൻഫാൻ ദേശീയ-അന്തർദേശീയ വേദികളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് കേരളത്തിന്റെ അഭിമാനം ഉയർത്തുകയാണ്.