കൂറ്റനാട് പ്രസ് ക്ലബ്ബിൽ പരിസ്ഥിതി വാരാചരണം സംഘടിപ്പിച്ചു


കൂറ്റനാട്: കെ.എം.പി.യു തൃത്താല മേഖല, കൂറ്റനാട് പ്രസ് ക്ലബ്, കേരള പ്രകൃതി സംരക്ഷണ സംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കൂറ്റനാട് പ്രസ് ക്ലബ് ഹാളിൽ പരിസ്ഥിതി വാരാചരണം സംഘടിപ്പിച്ചു. മുതിർന്ന മാധ്യമപ്രവർത്തകനും കെ.എം.പി.യു മേഖല പ്രസിഡന്റുമായ ടി.വി.എം. അലി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് സി. മൂസ പെരിങ്ങോട് അധ്യക്ഷത വഹിച്ചു.

കെ.എം.പി.യു പാലക്കാട് ജില്ലാ ട്രഷററും കേരള പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന അഡ്മിനിസ്ട്രേറ്ററുമായ പ്രദീപ് ചെറുവാശ്ശേരി പരിസ്ഥിതി ബോധവത്കരണ ബ്രോഷർ പ്രകാശനം നിർവഹിച്ചു. കേരള പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന കോർഡിനേറ്റർ ഷാജി എൻ. തോമസ് വൃക്ഷത്തൈ വിതരണം നടത്തി.

പരിപാടിയുടെ ഭാഗമായി പരിസ്ഥിതി ക്വിസ് മത്സരം സംഘടിപ്പിച്ചു. മത്സര വിജയികളായ ടി.വി.എം. അലി, സി. മൂസ എന്നിവർക്ക് മെഡലുകൾ സമ്മാനിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും പ്രകൃതി സംരക്ഷണത്തിൽ ഓരോരുത്തരുടെയും പങ്കും പരിപാടിയിൽ ചർച്ചയായി.

ചടങ്ങിൽ കെ.എം.പി.യു ജില്ലാ സെക്രട്ടറി കെ.ജി. സണ്ണി, പട്ടാമ്പി മേഖല പ്രസിഡന്റ് എസ്.എം. അൻവർ, മേഖല രക്ഷാധികാരി ഉമാശങ്കർ എഴുമങ്ങാട്, ജില്ലാ എക്സിക്യൂട്ടീവ് അംഗം ഇസ്മായിൽ പെരുമണ്ണൂർ, സവിനയ് എന്നിവർ സംസാരിച്ചു. പ്രദീപ് ചെറുവാശ്ശേരി സ്വാഗതവും എ.സി. ഗീവർ ചാലിശ്ശേരി നന്ദിയും രേഖപ്പെടുത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം