
കൂറ്റനാട്: നാഗലശ്ശേരി ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡിൽ മെംബർ ഓഫീസ് ഉദ്ഘാടനവും വിദ്യാർഥി അനുമോദന സദസും സംഘടിപ്പിച്ചു. പെരിങ്ങോട് വാളാറാംകുന്ന് എ.കെ.ജിയിൽ ‘ഗ്രാമകേന്ദ്രം’ എന്ന പേരിൽ നാഗശ്ശേരി 11ാം വാർഡ് മെമ്പർ അഡ്വ. സിപി ഫർഹത്ത് ആരംഭിച്ച മെംബർ ഓഫീസ് വി.ടി. ബൽറാം എംഎൽഎ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ പ്ലസ് ടു, എസ്.എസ്.എൽ.സി, എൽ.എസ്.എസ് പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. കൂടാതെ കഴിഞ്ഞ വേനലവധിക്കാലത്ത് ‘സഹജീവികൾക്ക് ദാഹജലം ഒരുക്കൽ’ എന്ന പേരിൽ സംഘടിപ്പിച്ച മത്സരത്തിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.
കെ.പി.സി.സി നിർവാഹക സമിതി അംഗം സി.വി. ബാലചന്ദ്രൻ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് അംഗം ടി.കെ. സുനിൽ കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അബ്ദുൽ റഹ്മാൻ, മഞ്ജുഷ എന്നിവർ സംസാരിച്ചു. മേഘ സുധീർ പ്രാർത്ഥന നടത്തി. ഒ.എം.എ. കരീം സ്വാഗതവും ഇ.കെ. ആബിദ് നന്ദിയും പറഞ്ഞു.